B J P | ബീഹാറിലെ എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായിരിക്കുകയാണ്.

  • 5 years ago
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബീഹാറിലെ എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായിരിക്കുകയാണ്. ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതവും റാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി ആറു സീറ്റുകളിലും മത്സരിക്കും. സംസ്ഥാനത്ത് ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉപേന്ദ്ര ഖുഷ് വാഹയുടെ പിന്മാറ്റത്തോടെ എൽജെപിക്ക് 2 സീറ്റ് അധികം ലഭിക്കുകയായിരുന്നു .

Recommended