M K Muneer | സഭയുടെ അവസാന ദിവസവും ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

  • 5 years ago
പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് ഇന്ന് അവസാനം. സഭയുടെ അവസാന ദിവസവും ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷം സഭ വിട്ടിറങ്ങിപോയെങ്കിലും ചോദ്യോത്തരവേള പുരോഗമിച്ചു. വനിതാ മതിൽ ഒരു വർഗീയ മതിൽ ആണെന്ന എം കെ മുനീറിന്റെ പരാമർശം വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കി. ബർലിൻ മതിലിന്റെ അവസ്ഥയാകും വനിതാ മതിലിനെന്നും എംകെ മുനീർ ആക്ഷേപിച്ചു. എന്നാൽ വസ്തുതകളില്ലാത്ത ആരോപണങ്ങൾക്ക് സഭയിൽ പ്രസക്തി ഇല്ലെന്നാണ് സ്പീക്കർ വ്യക്തമാക്കിയത്. അതേസമയം പ്രതിപക്ഷത്തിന്റെ സഭയിലെ സത്യാഗ്രഹം ഇന്ന് അവസാനിപ്പിച്ചു.

Recommended