Germany rolls out world’s first hydrogen train

  • 6 years ago


പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലൂടെയാണ്‌ലോകത്തെ ആദ്യ ഹൈഡ്രജന്‍ട്രെയിന്‍ ജര്‍മ്മനിയില്‍ പുറത്തിറക്കി.ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനാണ് ഹൈഡ്രജന്‍ട്രെയിന്‍ ജര്‍മ്മനി വികസിപ്പിചിരിക്കുന്നത്.
ഫ്രാന്‍സിലെ അതിവേഗ ഇന്റര്‍സിറ്റി റെയില്‍വേ സര്‍വീസായ- ടി ജി വിയുടെ നിര്‍മാതാക്കളായ ആള്‍സ്റ്റം നിര്‍മ്മിച്ച രണ്ട് ട്രെയിനുകളാണ് പുറത്തിറക്കിയത്.ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യുവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാണ് പുറന്തള്ളപ്പെടുക.വടക്കന്‍ ജര്‍മ്മനിയിലെ രണ്ട് നഗരങ്ങളെ വീതം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ രണ്ട് ട്രെയിനുകള്‍ ഓടുക..ഡീസല്‍ എന്‍ജിന്‍ ട്രെയിനുകളുടെ അതേ ശേഷിയാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുമുള്ളത് ഡീസല്‍ എന്‍ജിന്‍ ട്രെയിനെ അപേക്ഷിച്ച് ഹൈഡ്രജനില്‍ ഓടുന്ന ട്രെയിന് നിര്‍മ്മാണ ചിലവ് കൂടുതലാണ്. എന്നാല്‍ ട്രെയിന്‍ സര്‍വീസിന് ചിലവ് കുറവായിരിക്കുമെന്ന് ആള്‍സ്റ്റം വിശദീകരിക്കുന്നു. ബ്രിട്ടന്‍, നെതര്‍ലെന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, നോര്‍വെ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളും ഹൈഡ്രജന്‍ ട്രെയിനിലേക്ക് മാറാനുള്ള ആലോചനയിലാണ്.2021 ഓടെ ഇത്തരത്തില്‍ 14 ട്രെയിനുകള്‍ കൂടി ആള്‍സ്റ്റം പുറത്തിറക്കും.

Recommended