Ruby shoes worth $ 10 million were recovered

  • 6 years ago
പത്തുകോടി ഡോളറും വിലവരുന്ന റൂബി ഷൂകള്‍ തിരികെ കിട്ടി

13 വര്‍ഷം മുമ്പ് കളവുപോയതാണ് റൂബി ഷൂകള്‍


അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മ്യൂസിയത്തില്‍ നിന്ന് 13 വര്‍ഷം മുമ്ബ് കളവുപോയ റൂബി ഷൂകള്‍ തിരികെ കിട്ടി
മതിപ്പ് വിലയോ പത്തുകോടി ഡോളറും ! അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മ്യൂസിയത്തില്‍ നിന്ന് 13 വര്‍ഷം മുമ്ബ് കളവുപോയതാണ് ഈ ഷൂകള്‍ . ഷൂകള്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തു എന്നു മാത്രമേ അധികൃതര്‍ പറയുന്നുള്ളൂ. വര്‍ഷം ഇത്രയും എടുത്തെങ്കിലും കണ്ടെത്തിയല്ലോ എന്നാണ് എഫ്.ബി.ഐ സംഘം പറയുന്നത്. 2005 ആഗസ്റ്റിലായിരുന്നു രണ്ട് ജോടി റൂബി ഷൂകളില്‍ നിന്ന് ഓരോന്ന് വീതം അജ്ഞാതസംഘം കവര്‍ന്നെടുത്തത്.യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കവര്‍ച്ചയായിരുന്നതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു . 1939ല്‍ റിലീസായ ക്ലാസിക് അമേരിക്കന്‍ ചലച്ചിത്രം 'ദി വിസാര്‍ഡ് ഒഫ് ഓസി 'ല്‍ ഉപയോഗിച്ച അഞ്ച് ജോടി ഷൂസുകളില്‍ രണ്ടെണ്ണമാണിവ. തിയാഗോ ഖനിയിലേക്ക് ഇവ വലിച്ചെറിഞ്ഞു എന്നുവരെ കിംവദന്തി ഉണ്ടായി. അതു വിശ്വസിച്ച്‌ മുങ്ങല്‍ വിദഗ്ധര്‍ ഖനിയുടെ അടിത്തട്ടു മുഴുവന്‍ പരതി.എന്നിട്ടും കണ്ടെത്താനായില്ല. മോഷണ സമയത്ത് മ്യൂസിയത്തിലെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാത്തത് മ്യൂസിയം ജീവനക്കാരെയും സംശയിക്കാന്‍ ഇടയാക്കി. ഈ ഷൂസുകളില്‍ നേരത്തെ തന്നെ കള്ളന്മാര്‍ കണ്ണുവച്ചിരുന്നു.

Recommended