New species of lizards identify kerala western ghats

  • 6 years ago
മരപല്ലികളുടെ രണ്ട്പുതിയ സ്പീഷീസുകളെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തി.അഗസ്ത്യമല മരപ്പല്ലി, ആനമുടി മരപ്പല്ലി എന്നീ രണ്ട് ഇനങ്ങളെയാണ് കണ്ടെത്തിയത്.ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലേറെ അടി ഉയരമുള്ള പാണ്ടി മൊട്ടയിലെ ചോലക്കാടുകളില്‍ നിന്നാണ് അഗസ്ത്യമല മരപ്പല്ലിയെ കണ്ടെത്തിയത്. വലിയ വലുപ്പമുള്ള ഈ മരപ്പല്ലികളുടെ കഴുത്തിലെ നെക്ക്ലൈസ് പോലുള്ള തൂവെള്ള നിറത്തിലുള്ള പൊട്ടുകളാണ് ഇവയുടെ പ്രത്യേകത. മറ്റൊരിനമായ ആനമുടി മരപ്പല്ലിയെ മൂന്നാറിനടുത്തുള്ള ആനമുടി റിസര്‍വ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. വലുപ്പമേറിയ ഈ ഇനം നമ്മുടെ മരപ്പല്ലികളില്‍ ഏറ്റവും വലുതാണ്. ഒരുപക്ഷെ നമ്മുടെ മരപ്പല്ലികളില്‍ ഏറ്റവുമധികം ഉയരത്തില്‍ (ആറായിരം അടി ഉയരത്തില്‍) വസിക്കുന്ന ഇനവും ആനമുടി മരപ്പല്ലി തന്നെയായിരിക്കും. തടിച്ചുരുണ്ടിരിക്കുന്ന ഈ പല്ലികള്‍ക്ക് മഞ്ഞകലര്‍ന്ന തവിട്ടുനിറവും കണ്‍വലയങ്ങള്‍ക്ക് ചുവപ്പ് നിറവുമാണ്.

Recommended