V9 ഇമാം മഖ് രീസിയുടെ തജ് രീദു ത്തൗഹീദ്

  • 6 years ago
അൽ കിതാബ് പഠന പരമ്പര

ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹുവിന്റെ (മരണം : ഹിജ്‌റ 845)
തജ്‍രീദു തൗഹീദ് എന്ന കിതാബ് തുടരുന്നു :

تجريد التوحيد المفيد

أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: 845هـ)
.........................
http://shamela.ws/browse.php/book-10045#page-16

MODULE 19/19.07.2018

النوع
الثاني: شرك التمثيل، وهو : شِرْكُ مَنْ جَعَلَ مَعَهُ إِلَهًا آخَرَ كالنصارى في المسيح، واليهود في عزير، والمجوس القائلين بإسناد حَوَادِثِ الْخَيْرِ إِلَى النُّورِ ، وَحَوَادِثِ الشَّرِّ إِلَى الظُّلْمَةِ وشرك القدرية المجوسيّة مختصر منه
ആശയ സംഗ്രഹം : നടേപ്പറഞ്ഞ രണ്ടു ഇനം ശിർക്കുകളിൽ ഒന്നാമത്തെ ഇനത്തിലെ രണ്ടു ഇനങ്ങളിൽ രണ്ടാമത്തെ ഇനം ശിർക്ക്‌ തംസീലിൽ വരുന്ന ശിർക്കാണ്‌.അതായത് അല്ലാഹുവിനോട് കൂടെ മറ്റൊരു ഇലാഹിനെ ആരാധ്യനെ സ്വീകരിക്കലാണ് അത്.മസീഹിന്റെ(യേശുവിന്റെ ) വിഷയത്തിൽ നാസാറാക്കളും ഉസൈറിന്റെ വിഷയത്തിൽ യഹൂദരും സ്വീകരിച്ച നിലപാട് ഈ തരം ശിർക്കാണ്‌. നന്മ സംഭവിക്കുന്നത് പ്രകാശത്തിലേക്കും തിന്മകൾ സംഭവിക്കുന്നത് വെളിച്ചത്തിലേക്കും ചേർത്തി പറയുന്ന അഗ്നി ആരാധകരായ മജൂസികളുടെ ശിർക്കും ഇത്തരത്തിൽ പെട്ടതാണ്.( ഈ ഉമ്മത്തിലെ) മജൂസികളായ ഖദരിയ്യാക്കളുടെ ശിർക്കും ഇതിൽ നിന്ന് ഉത്ഭവിച്ചതാണ്.
وهؤلاء أكثر مشركي العالَم، وهم طوائف جمّة، منهم من يعبد أجزاء أرضية، ومن هؤلاء مَنْ يَزْعُمُ أَنَّهُ أَكْبَرُ الْآلِهَةِ، وَمِنْهُمْ مَنْ يَزْعُمُ أَنَّهُ إِلَهٌ مِنْ جُمْلَةِ الْآلِهَةِ ، وَأَنَّهُ إِذَا خَصَّهُ بِعِبَادَتِهِ وَالتَّبَتُّلِ إِلَيْهِ أَقْبَلَ عَلَيْهِ وَاعْتَنَى بِهِ وَمِنْهُمْ مَنْ يَزْعُمُ أَنَّ مَعْبُودَهُ الْأَدْنَى يُقَرِّبُهُ إِلَى الْمَعْبُودِ الَّذِي هُوَ فَوْقَهُ ، وَالْفَوْقَانِيَّ يُقَرِّبُهُ إِلَى مَنْ هُوَ فَوْقَهُ ، حَتَّى تُقَرِّبَهُ تِلْكَ الْآلِهَةُ إِلَى اللَّهِ سُبْحَانَهُ وَتَعَالَى ، فَتَارَةً تَكْثُرُ الْوَسَائِطُ وَتَارَةً تَقِلُّ
ആശയ സംഗ്രഹം :തംസീലിൽ വരുന്ന ശിർക്കു ചെയ്യുന്നവരാണ് ലോകത്തെ ഭൂരിഭാഗം മുശ്രിക്കുകളും. തംസീലിൽ വരുന്ന ശിർക്കു ചെയ്യുന്നവർ നിരവധി വിഭാഗങ്ങളുണ്ട്. ഭൗമികമായ ഭാഗങ്ങളെ ആരാധിക്കുന്നവർ,അല്ലാഹു കുറേ ദൈവങ്ങളുടെ കൂട്ടത്തിലെ വലിയ ദൈവമാണ് /ഇലാഹാണ് എന്ന് വാദിക്കുന്നവർ, ദൈവങ്ങളുടെ കൂട്ടത്തിൽ ഒരു ദൈവമാണ് അല്ലാ..