antartica snow move uae

  • 6 years ago
അന്റാർട്ടിക്കയിൽ നിന്നും മഞ്ഞുമല യുഎഇയിലേക്ക്

അന്റാർട്ടിക്കയിൽ നിന്ന് ഒരു കൂറ്റൻ മഞ്ഞുമല ജലക്ഷാമം പരിഹരിക്കുന്നതിനായി യു എ യിലേക്ക് കൊണ്ട് പോകുന്നു.

ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ മഞ്ഞുമലകള്‍ ഉപകാരപ്പെടുമോ എന്ന പരീക്ഷണം നടത്താനാണ് മഞ്ഞുമലയെ യുഎഇയിലേക്ക് കൊണ്ട് വരുന്നത് . 50 മുതല്‍ 60 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരെയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പദ്ധതിയുടെ ചെലവ് കുറക്കാനും സമുദ്രത്തിലൂടെ കെട്ടിവലിച്ചുകൊണ്ടു വരുമ്പോള്‍ മല ഉരുകാതിരിക്കാനുമുള്ള വഴികളാണ് കമ്പനി ഇപ്പോള്‍ നോക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇതിപ്പിന്നിലുനണ്ട് .2019 പകുതിയോടെ പദ്ധതിക്ക് തുടക്കമാവും. 2020ന്റെ ആദ്യപാദത്തില്‍ യുഎഇയിലേക്ക് മഞ്ഞുമലയെ എത്തിക്കാനുള്ള പദ്ധതിക്കാണ് ശാസ്ത്രജ്ഞര്‍ തുടക്കമിടുന്നത്.

ദ നാഷണല്‍ അഡ്വസൈര്‍ ബ്യൂറോ ലിമിറ്റഡാണ് മലയെ മരുഭൂമിയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റും നിലവില്‍ വന്നു.


ഇതിനായി ശാസ്ത്രജ്ഞര്‍, അന്റാര്‍ട്ടിക്കയെക്കുറിച്ചും മഞ്ഞുമലകളെക്കുറിച്ചും സമുദ്രത്തെക്കുറിച്ചും ആഴത്തില്‍ അറിവുള്ള വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ചു. ഒപ്പം ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകളുടെ സഹകരണവും തേടുന്നുണ്ട്.

Recommended