french carmaker psa to drive into india in an suv

  • 6 years ago
അരങ്ങേറാന്‍ പ്യുഷേയും !

പ്യൂഷെയുടെ കിടിലന്‍ എസ്.യു.വി; അടുത്ത വര്‍ഷം ഇന്ത്യയില്‍


തൊണ്ണൂറുകളുടെ പകുതിയില്‍ ഇന്ത്യയില്‍ വെറും മൂന്നു വര്‍ഷത്തെ മാത്രം പ്രവൃത്തി പരിചയമുള്ള പ്യൂഷെയുടെ രണ്ടാം വരവ് അടുത്ത വര്‍ഷം.ഇതിന് മുന്നോടിയായി പ്യൂഷെ ബ്രാന്‍ഡിനെ ഇന്ത്യയില്‍ എല്ലാവര്‍ക്കും സുപരിചിതമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി സിട്രോണ്‍ എസ്.യു.വി. അടുത്ത വര്‍ഷം കമ്പനി ഇന്ത്യയിലെത്തിക്കും. താരപ്പകിട്ടോടെ ഇന്ത്യ ചുറ്റാനെത്തുന്ന സിട്രോണിലൂടെ വാഹനപ്രേമികളുടെ മനം കവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിട്രോണിനെ പരിചയപ്പെടുത്തി വിപണി കൃത്യമായി മനസ്സിലാക്കിയ ശേഷമായിരിക്കും പ്യുഷെ ഇവിടെ നിര്‍മാണം ആരംഭിക്കുക. സിട്രോണ്‍ C84 അല്ലെങ്കില്‍ സിട്രോണ്‍ C5 എയര്‍ക്രോസ് മോഡലായിരിക്കും ഇന്ത്യ ചുറ്റാനെത്തുന്നത്.ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കിയിട്ടില്ല.

Recommended