ഉള്ളിയാണോ? നുള്ളിക്കളയല്ലേ അറ്റാക്ക്‌ പോലും വരില്ല !

  • 6 years ago
ഉള്ളിയാണോ? നുള്ളിക്കളയല്ലേ അറ്റാക്ക്‌ പോലും വരില്ല !

ഹാര്‍ട്ട് അറ്റാക്ക് , കാന്‍സര്‍ തുടങ്ങി ഒട്ടനവധി അസുഖത്തെ പ്രതിരോധിക്കാന്‍ ഉള്ളിക്ക് കഴിയും

ഉള്ളിയാണ്, ടെസ്ടറ്റില്ല വായ്നാറ്റം വരും എന്നൊക്കെപറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. ഈ പറയുന്ന ഉള്ളി ഔഷധഗുണങ്ങളുടെ ഒരു കലവറയാണ്.
ശ്വാസകോശ സംബന്ധിയായ എല്ലാ അസുഘങ്ങള്‍ക്കും ഉള്ളി ഒരു ഒറ്റ മൂലിയാണ്. ചുമ, ജലദോഷം , വലിവ് ,പകര്‍ച്ചപ്പനി തുടങ്ങിയ അസുഖങ്ങള്‍ക്കെല്ലാം ഉള്ളി നീര് ഒരു പ്രതിവിധിയാണ്. ഏകദേശം മൂന്നു മിനിറ്റു ഉള്ളി ചവച്ചരച്ചാല്‍ വായിലുണ്ടാകുന്ന എല്ലാ രോഗാണുക്കളെയും ഉന്മൂലനം ചെയ്യാന്‍ കഴിയും.ഹാര്‍ട്ട് അറ്റാക്കിന് ഉള്ളി ഒരു നല്ല ഔഷധമാണ്.ദിവസവും നൂറു ഗ്രാം ഉള്ളി ഭക്ഷിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാം. ഉള്ളിയിലടങ്ങിയിരിക്കുന്ന അയണ്‍ ശാരീരിക വിലര്ച്ചയെ പ്രതിരോധിക്കാനും കഴിവുള്ളതാണ്
ഭക്ഷണത്തില്‍ ഉള്ളിയുടെ അളവ് വര്‍ധിപ്പിച്ചാല്‍ കാന്‍സര്‍ വരെ മാറിനില്‍ക്കും
കോളന്‍ കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍, മോണ സംബന്ധമായ കാന്‍സര്‍, ശ്വാസനാള ദ്വാര സംബന്ധമായ കാന്‍സര്‍, അന്നനാള കാന്‍സര്‍ തുടങ്ങിയ മാരകമായ അഞ്ചു തരം കാന്‍സര്‍ അകറ്റി നിര്‍ത്താന് ഉള്ളിക്ക് സാധിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അരിമ്പാറ, മുറിവു, ചതവ്, വൃണം തുടങ്ങിയവയില്‍ എണ്ണയില്‍ മൂപ്പിച്ചെടുത്തതോ, അല്ലാതെയോ ഉള്ളി തേച്ചുപിടിപ്പിച്ചാല്‍ നല്ല ഫലം ലഭിക്കും ഉള്ളി നീര് തലയോട്ടിയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ വളരെ പെട്ടന്നു ശമിക്കും ഒപ്പം തന്നെ മുടി വളര്‍ച്ചയും കൂടും. നര ഇല്ലാതാക്കാനും ഉള്ളി നീര് അത്യുത്തമമാണ്.
മണത്തില്‍ പിന്നിലാണെങ്കിലും ഗുണത്തില്‍ ഏറെ മുന്നിലാണ് ഉള്ളി. അതുകൊണ്ടുതന്നെ തള്ളിക്കളയാതെ ഇനി ഉള്ളികഴിക്കാന്‍ മടിക്കണ്ട.


Recommended