Mohanlal's viral fitness vedio

  • 6 years ago
കളി ഏട്ടനോട് വേണ്ട മോനെ ദിനേശാ...


പരിഹസിച്ചവര്‍ക്ക് മോഹൻലാലിന്റെ മറുപടി; വർക്കൗട്ട് വീഡിയോ


കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ വർക്കൗട്ട് ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ താരം അതിന്റെ വിഡിയോ വന്നിരിക്കുന്നു.സമൂഹമാധ്യമത്തിലൂടെ ജിമ്മില്‍ സ്ക്വാട്ട് പരിശീലനം നടത്തുന്ന വിഡിയോ ആണ് പങ്കുവച്ചത്.
നേരത്തെ വർക്കൗട്ട് ചിത്രം പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ കാലിന്റെ വണ്ണക്കുറവുമായി ബന്ധപ്പെട്ട് വിമർശകർ പരിഹാസവുമായി എത്തിയിരുന്നു. എന്നാൽ അതേ വിമർശകർക്കുള്ള മറുപടിയെന്നോണം കാലിനുള്ള വര്‍ക്കൗട്ട് രീതിയായ സ്ക്വാട്ട് പരിശീലിക്കുന്ന വിഡിയോ ആണ് അദ്ദേഹം ഇത്തവണ പങ്കുവച്ചത്.'HumFitIndiaFit' ചലഞ്ച് കാംപെയ്നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലു വിളിച്ചത് .രണ്ട് കയ്യിലും ഡംപലുമായി ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്നസ് ചലഞ്ചിൽ ഭാഗമായ വിവരം മോഹൻലാൽ അറിയിച്ചത്. കൂടാതെ അദ്ദേഹം മറ്റുമൂന്നുതാരങ്ങളെയും വെല്ലുവിളിച്ചു. സൂര്യ, ജൂനിയർ എൻടിആർ, പൃഥ്വിരാജ് എന്നിവരെയാണ് HumFitIndiaFit ചലഞ്ചിലേക്ക് മോഹൻലാല്‍ വെല്ലുവിളിച്ചത്. മോഹൻലാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ജൂനിയർ എൻടിആർ രംഗത്ത് വരുകയും ചെയ്തു.

Recommended