maharashtra state police to get 100 mahindra TUV compact SUV

  • 6 years ago
മുംബൈ പോലീസിലേക്ക് പുതിയ അഥിതി

മുബൈ പോലീസിന് മോഡി കൂട്ടാന്‍ മഹീന്ദ്രയുടെ ടി യു വി 300

ഒരു പതിറ്റാണ്ടിലേറെയായി മുംബൈ പോലീസിന്റെ ഭാഗമായിരുന്ന മഹീന്ദ്ര ബൊലേറോയുടെ പകരക്കാരനായാണ് ടി യു വി കോംപാക്ട് എസ് യു വി എത്തിയിരിക്കുന്നത്. ഈ മോഡലിലെ നൂറോളം വാഹനങ്ങളാണ് മഹാരാഷ്ട്ര പോലീസ് സ്വന്തമാക്കിയിരിക്കുന്നത്. നീല മഞ്ഞ ചുവപ്പ് നിറങ്ങളിലാണ് മുംബൈ പോലീസിന്റെ വണ്ടികളെത്തുന്നത് . ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , ഡ്യൂവൽ ഫ്രണ്ട്‌ എയർബാഗ് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ . TUV 300 മോഡലിന്റെ T4+ വേരിയന്റാണ് മുംബൈ പോലീസ് പട്രോളിങ്ങിനും മറ്റും ഉപയോഗിക്കുകനഗരത്തിൽ 14 കിലോമീറ്ററും ഹൈവേയിൽ 16 കിലോമീറ്റര് ഇന്ദനാ ക്ഷമതയും ടി യു വിയിൽ ലഭിക്കും .പവർ സ്റ്റീയറിങ്, ടില്‍റ്റ് അഡ്ജസ്റ്റബിൾ സ്റ്റീയറിങ്, എക്കോ മോഡ് ,ഡബിൾ എയർബാഗ് എന്നിവയും ഈ വാഹനത്തിലുണ്ട് . പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ വെറും 19 സെക്കന്റ് മതി ഈ വാഹനത്തിന്‌.ഈ വേഗം പഴയ ബൊലേറോയെക്കാള്‍ കൂടുതലാണ്.അധികം വൈകാതെ ആദ്യ ബാച്ച് വാഹനങ്ങള്‍ സേനയ്‌ക്കൊപ്പമെത്തും.

Recommended