bhaja caves

  • 6 years ago

നിഗൂഢമല്ല ഈ ഗുഹകള്‍

ബുദ്ധമതത്തിന്റെ അടയാളങ്ങൾ പേറുന്ന ഗുഹാ സമുച്ചയമാണ് ഭജെ ഗുഹകൾ


യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു സ്ഥലം...രണ്ടായിരം വര്‍ഷം പഴക്കമുള്ള സംസകാരത്തിലെക്ക് ഒരു തിരിഞ്ഞു നോട്ടവും.21-ാം നൂറ്റാണ്ടിൽ നിന്നും പിന്നിലേക്ക് ഒരു സഞ്ചാരം നടത്തിയത് പോലെ ഉണ്ടാകും മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ലോനെവാലയ്ക്കു സമീപമാണ് ഭജെ ഗുഹകളില്‍ കൂടെ ഉള്ള യാത്ര.മലയുടെ മുകളിൽ നിന്നും 120 മീറ്റർ ഉയരത്തില്‍ കല്ലിൽ കൊത്തിയ 22 ഗുഹകൾ ഇവിടെ കാണാം.രണ്ടാം നൂറ്റാണ്ടിലാണ് ഇത് ഇവിടെ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.
ബുദ്ധമതത്തിന്റെ അടയാളങ്ങൾ പേറുന്ന ഗുഹാ സമുച്ചയമാണ് ഭജെ ഗുഹകൾ.ബുദ്ധമതത്തിന്റെ തന്നെ മറ്റൊരു വിഭാഗമായിരുന്ന ഹിനയാന ബുദ്ധമതത്തിന്റെ ഭാഗമായിരുന്നു ഈ ഗുഹ. അജന്തയിലും കാർലയിലും കണ്ടെത്തിയിട്ടുള്ള ഗുഹകളോട് ഏറ സാമ്യം തോന്നിപ്പിക്കുന്നതാണ് ഭജെ ഗുഹകളും.അറബിക്കടലിൽ നിന്നും ഡെക്കാൻ പീഠഭൂമിയിലേക്ക് ഉണ്ടായിരുന്ന രണ്ടായിരം വർഷം പഴക്കമുള്ള വ്യാപാര പാതയും ഡെക്കാൻ പീഠഭൂമിയേയും കൊങ്കൺ കടൽത്തീരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയിടുക്കും ഒക്ക ചേരുന്ന ഇവിടം ചരിത്രം തേടുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതിമനോഹരമായ വാസ്തുവിദ്യയും ചുവർചിത്രങ്ങളും കൊത്തുപണികളും ഒക്കെ ഇവിടുത്തെ ഗുഹകളിൽ കാണുവാൻ സാധിക്കും. കാലങ്ങള്‍ക്ക് മുന്‍പേ സംഗീതത്തിനും കലയ്ക്കും ഉണ്ടായിരുന്ന പ്രാധാന്യം ഈ ഗുഹകളിലെ കൊത്തു പണികളില്‍ നിന്നും വ്യക്തം

Recommended