Exclusive: First look of Amarnath's holy Shiva Lingam

  • 6 years ago

സ്വയംഭൂവായി ഹിമലിംഗം


അമര്‍നാഥ് തീര്‍ത്ഥയാത്ര ജൂണ്‍ 28 മുതല്‍

അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ സ്വയംഭൂവായി ഹിമലിംഗം. ജൂണ്‍ 28 മുതല്‍ തീര്‍ത്ഥയാത്രയ്ക്ക് തുടക്കമാകും. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലാണ് മഞ്ഞുകൊണ്ടുള്ള ഹിമലിംഗം പ്രത്യക്ഷമായത്. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗര്‍ണമി നാളില്‍ പൂര്‍ണരൂപത്തിലെത്തുമെന്നാണ് വിശ്വാസം. കശ്മീര്‍ താഴ്‌വരയില്‍ ഉയരുന്ന താപനിലയും മഞ്ഞുവീഴ്ചയിലെ കുറവുമാണു ഹിമലിംഗം രൂപപ്പെടാന്‍ കാരണം. ഇക്കുറി രൂപപ്പെട്ടത് താരതമ്യേന ചെറിയ ഹിമലിംഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ പ്രത്യക്ഷമാകുന്ന ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരം വരും.

Recommended