സാന്‍ഡ്പേപ്പര്‍ഗേറ്റ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ മൃദു സമീപനം സ്വീകരിച്ച ഐസിസി നടപടിയെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്. ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റസമ്മതം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളില്‍ സ്റ്റീവ് സ്മിത്തിനു ഒരു ടെസ്റ്റില്‍ നിന്ന് മാത്രം വിലക്കും 100 ശതമാനം മാച്ച് ഫീസ് പിഴവുമാണ് ഐസിസി വിധിച്ചത്.