ഉണ്ണി മുകുന്ദനും പെട്ടു , യുവതി കോടതിയിൽ രഹസ്യമൊഴി നൽകി | Oneindia Malayalam

  • 6 years ago
യുവനടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി രഹസ്യമൊഴി നൽകി. ജനുവരി 27 ശനിയാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് യുവതി രഹസ്യമൊഴി നൽകിയത്.നേരത്തെ രണ്ടു തവണ കേസ് പരിഗണിച്ചപ്പോഴും ഉണ്ണിമുകുന്ദന് നൽകിയ ജാമ്യം റദ്ദാക്കണമെന്നും, തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. നടനിൽ നിന്ന് തനിക്കെതിരെ ഭീഷണിയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യുവതിയോട് നേരിട്ട് ഹാജരായി രഹസ്യമൊഴി നൽകാൻ കോടതി നിർദേശിച്ചത്.നടൻ ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയ യുവതി ശനിയാഴ രാവിലെ കോടതിയിൽ നേരിട്ടെത്തിയാണ് രഹസ്യമൊഴി നൽകിയത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത് പീഡനക്കേസിലെ രഹസ്യമൊഴിയായതിനാൽ നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിലായിരുന്നു. അഭിഭാഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസ് ഇനി ഫെബ്രുവരി 24ന് വീണ്ടും പരിഗണിക്കും.

Recommended