വ്യാജവാർത്തകൾക്കെതിരെ ബിനീഷ് കോടിയേരി | Oneindia Malayalam

  • 6 years ago
ബിനീഷ് കോടിയേരി പറയുന്നു: വർഷങ്ങൾ ആയി തുടർന്ന് വരുന്ന വേട്ടയാടലുകളുടെ ഭാഗമായി ഒരെണ്ണം കൂടെ. രാഷ്ട്രീയപ്രവർത്തകന്റെ ജീവിതവും, കുടുംബജീവിതവും ചർച്ചയാക്കപ്പെടേണ്ടതു തന്നെയാണ്. അവരുടെ ജീവിതരീതികളും ചർച്ചയാക്കാം. എന്നാൽ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന് നോക്കി സത്യസന്ധമായി വാർത്ത കൊടുക്കേണ്ടതാണ് ഒരു മാധ്യമധർമം. അവർക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശവും ഉണ്ട്‌.വസ്തുതകൾക്ക് നിരക്കാത്ത വാർത്തകൾ നൽകി, അതു പലതരത്തിലുള്ള ചർച്ചകൾക്കു വിധേയമാക്കി വ്യക്‌തിഹത്യ നടത്തി കൊണ്ടിരിക്കയാണ് ; അതുപോലെ നവ മാധ്യമങ്ങളും. കാലാകാലങ്ങളായി സിപിഎം സമ്മേളനങ്ങൾ നടക്കുമ്പോൾ പല വിധത്തിലുള്ള തെറ്റായി വാർത്തകൾ നേതാക്കന്മാരുടെയും, കുടുംബത്തെയും പറ്റി പ്രചരിപ്പിച്ചു അതിന്റെ നിറം കെടുത്തുന്ന രീതി തുടർന്നു വരുന്നതാണ് എന്ന് ജനങ്ങൾ തിരിച്ചറിയേണ്ടതാണ്.
Bineesh Kodiyeri's facebook Post against ongoing allegations

Recommended