ചായ തരും ഈ ടോള്‍ പ്ലാസ

  • 6 years ago
ടോള്‍പിരിവിനൊപ്പം ചായയും നല്‍കി വാഹനങ്ങളെ സ്വീകരിക്കും


ടോള്‍പിരിവിനൊപ്പം ചായയും നല്‍കി വാഹനങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുമായി ഉത്തര്‍പ്രദേശ്. യുപി എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാത്രികാലങ്ങളില്‍ ദീര്‍ഘ ദൂരം ഓട്ടം പോകുന്ന ട്രക്ക്, ബസ് ഡ്രൈവര്‍മാര്‍ക്കാണ് ടോള്‍ രസീതിനൊപ്പം ചായയും നല്‍കുക. ആഗ്രാ ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ യാത്രക്കാര്‍ക്ക് ഈ പ്രത്യേക സേവനം ലഭിക്കും. ഉറക്കമിളച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സഹായമാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.


Free espresso for night travellers on Lucknow-Agra Expressway soon

Recommended