വണ്‍ പ്ലസ് ഉപയോക്താക്കള്‍ ജാഗ്രതൈ

  • 6 years ago
വണ്‍ പ്ലസ് ഉപയോക്താക്കള്‍ ജാഗ്രതൈ

40000ത്തിലധികം ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഹാക്ക് ചെയ്തു


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസില്‍ നടന്നത് വന്‍ ഹാക്കിംഗെന്ന് സ്ഥിരീകരണം. 40000ത്തിലധികം ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ച് കമ്പനി തന്നെയാണ് രംഗത്തെത്തിയത്.വണ്‍ പ്ലസ് ഡോട്ട് നെറ്റില്‍ സംഭവിച്ച സുരക്ഷാ പാളിച്ചയാണ് ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ജനുവരിവരെ വണ്‍പ്ലസ് 5ടി പോലുള്ള ഫോണുകള്‍ വണ്‍പ്ലസ് സൈറ്റില്‍ നിന്നും വാങ്ങിയവര്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പരിശോധിക്കണം എന്നും മുന്നറിയിപ്പുണ്ട്. വണ്‍ പ്ലസ് ഡോട്ട് നെറ്റില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങിയ ഉപയോക്താക്കളുടെ അക്കൗണ്ടിനില്‍നിന്ന് പണം പിന്‍വലിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. നൂറുകണക്കിന് ഉപയോക്താക്കള്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

Auto


Tags


OnePlus Was Hacked, OnePlus phone Hacked, OnePlus Was Hacked news, OnePlus hacking news, OnePlus phone security,

Recommended