റെക്കോർഡുകൾ ലാലേട്ടന് മുന്നിൽ വഴി മാറിയപ്പോൾ | filmibeat Malayalam

  • 6 years ago
ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ നിരവധി തവണ ഏട്ടന് വേണ്ടി വഴി മാറിയ ചരിത്രവുമുണ്ട്. നൂറ് കോടിയെന്ന നേട്ടം ആദ്യമായി സ്വന്തമാക്കിയത് മോഹന്‍ലാല്‍ സിനിമയിലൂടെയാണ്. ആദ്യ അമ്പത് കോടിയും അദ്ദേഹത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്.അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകല്‍ ഭേദിച്ച ചരിത്രം നേരത്തെയും സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ അതുവരെയുള്ള സകല റെക്കോര്‍ഡുകളെയും ഭേദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഇന്‍ഡസ്ട്രിയിലെ സകല നേട്ടങ്ങളെയും ഭേദിച്ച നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ദൃശ്യവും പുലിമുരുകനും മാത്രമല്ല മുന്‍പ് ഇറങ്ങിയ മറ്റ് ചിത്രങ്ങളും ഇത്തരത്തില്‍ റെക്കോര്‍ഡ് നേടിയിട്ടുണ്ട്.1997 ല്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച കലക്ഷന്‍ ലഭിച്ചതോടെ ഫാസില്‍ പത്ത് കോടി ക്ലബിലെ ആദ്യ അംഗമായി മാറി. അനിയത്തിപ്രാവിന്റെ സംവിധായകനും ചന്ദ്രലേഖയുടെ നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം.

List of Mohanlal films that broke all the previous records

Recommended