പുതിയ രൂപത്തിലും ഭാവത്തിലും വിക്രം | filmibeat Malayalam

  • 6 years ago
Preview of Vikram film Sketch
സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് വിക്രം. ഒരു സമയം ഒരേ ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന വിക്രം ഒരു കഥാപാത്രത്തിന് വേണ്ട ആവശ്യമായ ഗവേഷണങ്ങളും ശാരീരകമായ തയ്യാറെടുപ്പുകളും നടത്തും. അതുകൊണ്ട് തന്നെ സ്‌കെച്ച് എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷ വയ്ക്കുന്നതില്‍ വലിയ തെറ്റ് പറയാന്‍ സാധിക്കില്ല.വിജയ് ചന്ദര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്‌കെച്ച്. വി ക്രിയേഷന്‍സ് വിതരണം ചെയ്യുന്ന ചിത്രം മൂവിങ് ഫ്രെയിമാണ് നിര്‍മിയ്ക്കുന്നത്.
ചെന്നൈയിലെ അധോലോകത്തെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. പൊതുവെ തമിഴ് ചിത്രങ്ങളില്‍ ചെന്നൈ അധോലോകത്തെ വിദ്യാഭ്യാസമില്ലാത്ത ചേരി നിവാസികളായിട്ടാണ് കാണിക്കാറുള്ളത്. തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആദ്യമായിട്ടാണ് വിക്രമും തമന്നയും ഒന്നിച്ചഭിനയിക്കുന്നത്. എസ് തമാനാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. എം സുകുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് റൂബെനാണ്.

Recommended