"ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം" | Oneindia Malayalam

  • 6 years ago
എകെജിയെ അപമാനിച്ച കോൺ‌ഗ്രസ് യുവ എംഎൽഎ വിടി ബൽറാമിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. വിമർശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത നടൻ ഇർഷാദ് അലിയും ബൽറാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സാമൂഹ്യ മാധ്യമത്തിൽ വിടി ബൽറാമിനെ മോശം ഭാഷയിലൂടെയാണ് വിമർശിച്ചത്.ന്റെ നിലവാരം നോക്കിയതിനാലാണ് അത്രയെങ്കിലും തെറി പറഞ്ഞ് നിർത്തിയതെന്നും ഇല്ലെങഅകിൽ തന്റെ ഉറക്കം വരെ നഷ്ടമായേനെ എന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുകാരൻ പോലും എകെജിയെ കമ്മിയെന്ന് വിളിച്ച് അധിക്ഷേപിക്കില്ല. "ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിടി ബല്‍റാം എകെജിയെ അധിക്ഷേപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച് എല്‍ഡിഎഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു ക്ഷോഭമുണ്ടായെന്നും മീര പറയുന്നു. എ.കെ.ജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയത്.