കണ്ണൂരിൽ വീണ്ടും സ്ഫോടനം | Oneindia Malayalam

  • 6 years ago
B0mb hurled at Koothuparamba Police stationകണ്ണൂര്‍ ജില്ല വീണ്ടും കുരുതിക്കളമാകുമെന്ന സൂചനകള്‍ നല്‍കി രണ്ടിടത്ത് ബോംബ് പൊട്ടി. കൂത്തുപറമ്പില്‍ പോലീസ് സ്‌റ്റേഷന് നേരെ ബൈക്കിലെത്തിയവര്‍ ബോംബെറിയുകയായിരുന്നു. മറ്റൊന്ന് ചാലാടാണ് പൊട്ടിത്തെറിച്ചത്. ഇവിടെ വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റു.പുലര്‍ച്ചെ ഒരുമണിയോടെയാണ് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന് നേരെ ബോംബേറുണ്ടായത്. മമ്പറത്ത് വെച്ച് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌കോര്‍പിയോ കാര്‍ സംശയകരമായ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ കണ്ടുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വാഹന പരിശോധന കര്‍ശനമാക്കി.ആര്‍എസ്എസ് വിട്ട പുത്തന്‍കണ്ടത്തെ പ്രജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായവര്‍. പ്രതികളെ പിടികൂടാന്‍ ശ്രമം നടക്കുന്നതായി എസ്‌ഐ നിഷിത്ത് പറഞ്ഞു.

Recommended