രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി, എന്താണ് 2ജി സ്പെക്ട്രം കേസ്

  • 6 years ago
ഡിഎംകെയ്ക്ക് ആശ്വാസമായി കനിമൊഴിയും എ രാജയും അടക്കമുള്ള എല്ലാവരെയും സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. യുപിഎ കാലത്തുയര്‍ന്ന് വന്ന ടുജി സ്‌പെക്ട്രം കേസ് ദേശീയ തലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും കേസ് വലിയ തിരിച്ചടിയായി. എന്താണ് ടുജി സ്‌പെക്ട്രം കേസ് എന്ന് നോക്കാം. ടുജി സ്‌പെക്ട്രം കേസിലെ വിധി ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസിനും വലിയ ആശ്വസമാണ്. കാരണം യുപിഎ സര്‍ക്കാരിന് മേല്‍ അഴിമതിയുടെ കരി പുരളുന്നതിന് കാരണമായതില്‍ പ്രധാനപ്പെട്ട സംഭവം ടുജി കേസ് ആയിരുന്നു. കോഴ വാങ്ങി ടെലികോം കമ്പനികള്‍ക്ക് സ്‌പെക്ട്രവും ലൈസന്‍സും അനുവദിച്ചെന്നും സര്‍ക്കാരിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. പ്രതിസ്ഥാനത്ത് യുപിഎ സര്‍ക്കാരിലെ ടെലികോം മന്ത്രി എ രാജയും ഡിഎംകെ രാജ്യസഭാ എംപിയും കരുണാനിധിയുടെ മകളുമായ എംകെ കനിമൊഴിയും അടക്കമുള്ളവര്‍. 2007 മെയ്യിലാണ് എ രാജ ടെലികോം മന്ത്രിയായി ചുമതലയേറ്റത്. മൊബൈല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ടുജി സ്‌പെക്ട്രവും യുഎസ്എസ്സും അനുവദിക്കുന്നതിന് ഓഗസ്റ്റില്‍ ടെലികോം മന്ത്രാലയം നടപടികള്‍ തുടങ്ങി. ഇതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 1വരെ സ്വീകരിക്കുമെന്ന് പത്രക്കുറിപ്പുമിറക്കി.

Recommended