ഇനി മതംമാറല്‍ എളുപ്പമല്ല, പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ | Oneindia Malayalam

  • 6 years ago
Rajasthan High Court issues guidelines on religious conversion

മതപരിവർത്തനത്തിന് രാജസ്ഥാൻ ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ. മതം മാറാൻ ആഗ്രഹിക്കുന്നവർ ഇനിമുതൽ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇത്തരം മാർഗനിർദേങ്ങൾ നടപ്പിലാക്കുന്നതിലൂടെ നിർബന്ധിത മതപരിവർത്തനങ്ങൾ തടയാനാകുമെന്നും കോടതി നിരീക്ഷിച്ചു. മതം മാറാൻ ആഗ്രഹിക്കുന്നവർ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷ കളക്ടറേറ്റിലെയോ ബന്ധപ്പെട്ടെ ഓഫീസിലെയോ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. ഇക്കാലയളവിൽ മതപരിവർത്തനത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ കളക്ടറെ വിവരമറിയിക്കാം. മതം മാറാൻ അപേക്ഷ സമർപ്പിച്ചവർ, 21 ദിവസത്തിനകം മതം മാറാനുള്ള കാരണവും കളക്ടറെ ബോധിപ്പിക്കണം. ഇതെല്ലാം കളക്ടർ അംഗീകരിച്ചാൽ മാത്രമേ മതപരിവർത്തനം സാധുവാകുകയുള്ളു. ഈ നടപടികൾ പാലിക്കാതെയുള്ള മതപരിവർത്തനവും വിവാഹവും അസാധുവാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടികളിലൂടെ നിർബന്ധിത മതപരിവർത്തനം തടയാനാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.

Recommended