വിലക്കിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യചിത്രം | Oneindia Malayalam

  • 6 years ago
First Movie Release In Saudi After 35 Years

സൌദിയില്‍ സിനിമകള്‍ക്കുണ്ടായിരുന്ന വിലക്ക് നീങ്ങിയത് വലിയ വാർത്തയായിരുന്നു. 35 വർഷങ്ങള്‍ക്ക് ശേഷം സൌദിയില്‍ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രം ഏതെന്ന് അറിയണ്ടേ? ഫൈസല്‍ രാജാവിൻറെ കഥ പറയുന്ന ചിത്രം ബോണ്‍ എ കിങ് ആണ് ആ ചിത്രം. ഹെൻറി ഫൈസർബർട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്റ്റോ വില്ലറോങ്ങായാണ്. ലോർഡ് കഴ്സണ്‍, വിൻസ്റ്റൻ ചർച്ചില് തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചർച്ച ചെയ്യാൻ 14ാം വയസ്സില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൌദി രാജാവ് ഫൈസലിൻറെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മാർച്ചിലാണ് ചിത്രത്തിൻറെ റിലീസിംഗ് സമയം. 1980കളിലാണ് സൌദിയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലിം രാജ്യമായ സൌദിക്ക് ചേർന്നതല്ല എന്ന വിശദീകരണത്തിലായിരുന്നു അന്ന് സിനിമ നിരോധിച്ചത്. മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻറെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

Recommended