'തേപ്പിന്റെ സുഖം ഒന്ന് വേറെ' മേരി പറയുന്നു | filmibeat Malayalam

  • 6 years ago
Anupama Parameswaran About Premam

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനേക്കാള്‍ ഏറെ അന്യഭാഷാ ചിത്രങ്ങളിലാണ് ഇന്ന് അനുപമ തിളങ്ങി നില്‍ക്കുന്നത്. തന്നെ സംബന്ധിച്ച് പ്രേമം ഒരു അത്ഭുതമായിരുന്നു എന്നാണ് അനുപമ പറയുന്നത്. പ്രേമത്തിന് മുൻപ് താൻ ഒരു സിനിമാസ്വാദക മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഒരു സിനിമയെടുക്കുന്നതിൻറെ ബുദ്ധിമുട്ട് തനിക്കറിയാം. സിനിമയുടെ വിലയറിയാം. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ സൗന്ദര്യം വേറെ ലെവലിലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്. തെലുങ്കില്‍ സജീവമായതോടെ ഗ്ലാമര്‍ ഹോട്ട് ഫോട്ടോസ് അനുപമ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ചില ഫോട്ടോസ് ചെറിയ വിവാദങ്ങളിലൊക്കെ പോയിരുന്നെങ്കിലും അതൊന്നും വലിയ കാര്യമായി അനുപമയ്ക്ക് തോന്നിയിട്ടില്ല. നടിയുടെ ഓരോ ഫോട്ടോയും പുറത്ത് വരുന്നതിനനുസരിച്ച് ആരാധകര്‍ ഏറ്റെടുക്കുകയാണിപ്പോള്‍.

Recommended