ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു, എന്തിന്? | Oneindia Malayalam

  • 6 years ago
LIC Agent Killed His Wife

ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. എല്‍ഐസി ബഗല്‍പൂർ ഡിവിഷൻ ഓഫീസിലെ ഏജൻറ് ദിനേശ് രജക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നേഹയെ കഴിഞ്ഞ ദിവസം അപ്പാർട്മെൻറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വൈദ്യുതാഘാതമേറ്റാണ് നേഹ മരിച്ചതെന്നായിരുന്നു ദിനേശ് ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹത്തിലെ മുറിവുകളും ദിവസങ്ങൾക്ക് മുൻപ് നേഹ സഹോദരന് അയച്ച മെസേജുകളും സംശയത്തിനിടയാക്കി. തുടർന്ന് ദിനേശ് രാജക്കിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്. രണ്ടര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ അടുത്തിടെയായി ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സ്ത്രീധനവും ദിനേശിന് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പവും തർക്കങ്ങൾക്ക് കാരണമായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്.ഡിസംബർ 10 ഞായറാഴ്ച വൈകീട്ടാണ് നേഹയെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Recommended