'ആ നടി അഭിനയിച്ചാല്‍ കൂവിത്തോല്‍പ്പിക്കും സിനിമയില്‍ അയിത്തമോ?' | filmibeat Malayalam

  • 6 years ago

IFFK 2017: Open Forum

നടി ആക്രമിക്കപ്പെട്ട സംഭവത്തിൻറെ പശ്ചാത്തലത്തില്‍ വലിയ ചർച്ചകളും വലിയ വെളിപ്പെടുത്തലുകളും ഒക്കെ നടന്നിരുന്നു. ഇതേത്തുടർന്നാണ് സിനിമയിലെ സ്ത്രീകള്‍ക്കായി വുമൻ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടന രൂപീകൃതമായത്. ഇത്തവണ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയിലും സംഘടനയുടെ സാന്നിധ്യമുണ്ട്. മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവും സംവിധായകയുമായ വിധു വിന്‍സെന്റ് ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുറന്ന് പറയുകയുണ്ടായി. സിനിമയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ച. പാര്‍വ്വതി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ് അടക്കമുള്ളവരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നായികയാക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞു.

Recommended