SFI ഫ്ലാഷ്മോബിനെ തെറിവിളിച്ച് മതമൗലികവാദികള്‍ | Oneindia Malayalam

  • 6 years ago
Cyber Attack Against SFI Flashmob

മലപ്പുറത്ത് കുറച്ച് മുസ്ലിം പെണ്‍കുട്ടികള്‍ ചേർന്ന് ഫ്ലാഷ് മോബ് കളിച്ചതിനെത്തുടർന്നുണ്ടായ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ഈ പെണ്‍കുട്ടികളെ ചീത്തവിളിച്ച് മത മൌലികവാദികള്‍ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയുമായി എസ്എഫ്ഐ ഫ്ലാഷ്മോബ് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയും ചീത്തവിളികളും അശ്ലീലപ്രചാരണങ്ങളും സജീവമാകുകയാണ്. ഫ്ലാഷ് മോബുകള്‍ ഇസ്ലാം വിരുദ്ധവും മതവിശ്വാസത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ നരകത്തിലെ വിറകുകൊള്ളികളാകുമെന്നും ഉള്ള സ്ഥിരം വിമർശനങ്ങള്‍ക്കൊപ്പം തെറിവിളികളും ഉപദേശങ്ങളുമുണ്ട്. എസ്എഫ്ഐ നടത്തിയ പ്രതിഷേധ പരിപാടികളിലും തട്ടമിട്ടുകൊണ്ടായിരുന്നു പെണ്‍കുട്ടികള്‍ ഡാൻസ് ചെയ്തത്. ഇതാണ് മത മൌലികവാദികളെയും മതപണ്ഡിതന്മാരെയും ചൊടിപ്പിച്ചിരിക്കുന്നത്. മലപ്പുറത്തെ ഫ്ലാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ ശുപാർശയെത്തുടർന്ന് കേസെടുത്തിരു്നു. ഈ സാഹചര്യം നിലനില്‍ക്കെ തന്നെയാണ് ഈ പെണ്‍കുട്ടികളെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും സോഷ്യല്‍ മീഡിയയിലെ ആങ്ങളമാർ രംഗത്തെത്തിയിരിക്കുന്നത്.

Recommended