ഗുജറാത്ത് ആര് ഭരിക്കും? സർവേ ഫലം പുറത്ത് | Oneindia Malayalam

  • 6 years ago
A new Opinion Poll Puts BJP And Congress neck-and-neck in Gujarat

പോരാട്ടം മുറുകുന്ന ഗുജറാത്തില്‍ ബിജെപിയെ ആശങ്കയിലാക്കി ഭരണവിരുദ്ധ വികാരം അലയടിക്കുന്നു. ബിജെപിയുടെ എക്കാലത്തെയും ഉറച്ച കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത് ഇക്കുറി പാർട്ടിയെ കൈവിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏറ്റവും പുതിയ സർവേ ഫലങ്ങളും ബിജെപിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് പ്രവചിക്കുന്നത്. സി എസ് ഡി എസ്- എബിപി സർവേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബി ജെ പിക്കും കോണ്‍ഗ്രസിനും ഗുജറാത്തില്‍ തുല്യ സാധ്യതയാണ് ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ബി ജെ പി ക്ക് ഗുജറാത്തിൽ വളർച്ച കുറയുന്നു എന്നാണ് ലോക്നീതി - സി എസ് ഡി എസ് - എ ബി പി സർവ്വേ പറയുന്നത്. ഇക്കാലം കൊണ്ട് 16 ശതമാനം വോട്ട് ഷെയറാണ് ബി ജെ പിക്ക് നഷ്ടമായത്. ഇതേ സർവ്വേ പ്രകാരം ആഗസ്ത് മാസത്തിൽ ബി ജെ പിയുടെ വോട്ട് ഷെയർ 59 ശതമാനമായിരുന്നു. ഇപ്പോഴിത് 43 ശതമാനമായി കുറഞ്ഞു.

Recommended