നിര്‍മ്മലാ സീതാരാമന് വാരിക്കോരി സ്നേഹം നല്‍കി മലയാളികള്‍ | Oneindia Malayalam

  • 6 years ago
Nirmala Sitharaman Get Applause From Social Media after her Vizhinjam visit

ഒരു ബിജെപി മന്ത്രിയോട് ഇതിന് മുന്‍പ് മലയാളികള്‍ ഇത്രയധികം സ്നേഹം കാണിച്ചുണ്ടാകില്ല. ആരെക്കുറിച്ചാണ് പറഞ്ഞ് വരുന്നതെന്നല്ലേ. മറ്റാരുമല്ല, നമ്മുടെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ കുറിച്ച്. ലവ് യൂ നിർമല സീതാരാമൻ.. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും നിർമല സീതാരാമനെ കണ്ട് പഠിക്കൂ... - സോഷ്യൽ മീഡിയ ഒരു ബി ജെ പി മന്ത്രിയെ പുകഴ്ത്തുന്നത് എന്നും എപ്പോഴും കാണുന്ന കാഴ്ചയല്ല. ഓഖി ചുഴലിക്കാറ്റ് ബാധിച്ച പൂന്തുറയിലെ ജനങ്ങളോട് കോപപ്പെടാതെ എന്ന് കെഞ്ചിപ്പറഞ്ഞാണ് നിർമല സീതാരാമൻ അവരോട് സംസാരിച്ചത്. കേന്ദ്രമന്ത്രിയാണ് താനെന്ന തലക്കനമല്ല നിർമല സീതാരാമന് ഉണ്ടായിരുന്നത്. ദേശീയ ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങളിൽ ഒരാളുടെ മുന്നിലും കടുകിട വിട്ടുകൊടുക്കാത്ത തീപ്പൊരി നേതാവാണ് നിർമല സീതാരാമൻ. എന്നാൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് മുന്നിൽ അവരിലൊരാളായാണ് നിർമല സീതാരാമൻ സംസാരിച്ചത്. മിണ്ടാതിരിക്ക് എന്ന് പേടിപ്പിച്ചില്ല. പകരം കൊഞ്ചം അമൈതിയായ്‌ര്ക്ക്, കൈകൂപ്പി കെഞ്ചറേന്‍ എന്ന് പറഞ്ഞു.

Recommended