ഹാദിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ | Oneindia Malayalam

  • 6 years ago
Hadiya Case, Updation

ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധം സംബന്ധിച്ച് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഐസിസ് ബന്ധമാരോപിക്കപ്പെടുന്ന മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവരുമായി ഷെഫിന്‍ ജഹാന്‍ ചാറ്റ് ചെയ്യാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് എന്‍ഐഎ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഒമര്‍ അല്‍ ഹിന്ദി കേസില്‍ കുറ്റാരോപിതരാണ് മന്‍സീദ്, സഫ്വാന്‍ എന്നിവര്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഐസിസ് ബന്ധം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരേയും ലക്ഷ്യം വെച്ച് ഐസിസുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഹാദിയ കേസ് കോടതിയുടെ പരിഗണനയിലിക്കേ മന്‍സീദും ഷെഫിന്‍ ജഹാന്റെ സുഹൃത്തായ മുനീറും ചേര്‍ന്നാണ് ഇരുവരുടേയും വിവാഹം നടത്തിയതെന്നും എന്‍ഐഎ പറയുന്നു. അല്ലാതെ വേ ടുനിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയല്ല ഹാദിയയും ഷെഫിനും കണ്ട്മുട്ടിയത് എന്നും എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു.

Recommended