ഗോളടിച്ചിട്ടും സമനില വിടാതെ ബ്ലാസ്റ്റേഴ്സ്

  • 6 years ago
ISL 2017: Kerala Blasters vs Mumbai City FC, Highlights

ഗോളടിക്കാത്ത ടീമെന്ന പേരുദോഷം മാറ്റിയിട്ടും സമനില കുരുക്കില്‍ കുടുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മുപ്പത്തിയയ്യായിരത്തിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ ജയം നേടാനിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി എഫ്സി ആണ് സമനിലയില്‍ കുടുക്കിയത്. മുംബൈ സിറ്റിയുമായി ബ്ലാസ്റ്റേഴ്‌സ്‌ 1-1നു സമനില വഴങ്ങി പോയിന്റ്‌ പങ്കിടുകയായിരുന്നു. ഇയാന്‍ ഹ്യൂമിനു പകരം പ്ലെയിങ്‌ ഇലവനിലെത്തിയ ഡച്ച്‌ സ്‌ട്രൈക്കര്‍ മാര്‍ക്ക്‌ സിഫെനോസാണ്‌ 14ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ കാത്തിരുന്ന ഗോള്‍ നേടിയത്‌. ആദ്യ രണ്ടു കളികളെയും അപേക്ഷിച്ച്‌ മിന്നുന്ന പ്രകടനമാണ്‌ ബ്ലാസ്റ്റേഴ്‌സ്‌ നടത്തിയത്‌. രണ്ടാംപകുതിയില്‍ കളിയിലേക്ക്‌ ശക്തമായി തിരിച്ചുവന്ന മുംബൈ 77ാം മിനിറ്റില്‍ ബല്‍വന്ത്‌ സിങിന്റെ ഗോളില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 88ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ താരം വിനീതിനെ രണ്ടാം മഞ്ഞക്കാര്‍ഡ്‌ കാണിച്ച്‌ റഫറി പുറത്താക്കി. പെനല്‍റ്റിക്കായി ബോക്‌സിനുള്ളില്‍ വീണതായി റഫറി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ താരത്തിനെതിരേ റഫറി രണ്ടാം തവണയും മഞ്ഞക്കാര്‍ഡ്‌ പുറത്തെടുത്തത്‌.

Recommended