കേരളം കൈവിട്ട വില്ലൻ യുഎഇയില്‍ നേടിയത് | filmibeat Malayalam

  • 6 years ago
Villain: UAE Box Office Collection

ഏറെ പ്രതീക്ഷകള്‍ക്കൊടുവിലാണ് മോഹൻലാല്‍ നായകനായെത്തിയ വില്ലൻ പ്രേക്ഷകരിലേക്കെത്തിയത്. എന്നാല് പ്രേക്ഷക പ്രതീക്ഷകള്‍‌ക്ക് വിപരീതമായി വില്ലൻ തിയറ്ററില്‍ തിരിച്ചടി നേരിട്ടു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനം മികച്ച കളക്ഷൻ നേടിയെങ്കിലും ആ കളക്ഷൻ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ അത് നിലനിർത്താൻ ചിത്രത്തിന് സാധിച്ചില്ല. കേരളത്തില്‍ റെക്കോര്‍ഡോടെയായിരുന്നു ചിത്രത്തിന്റെ തുടക്കം. ആദ്യ ദിനം ആയിരത്തിലധികം പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രം കേരളത്തില്‍ നിന്നും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 4.91 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.കേരളത്തിന് പുറത്ത് വില്ലന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ബോക്‌സ് ഓഫീസില്‍ നിന്നും ഉണ്ടായത്. യുഎഇ ബോക്‌സ് ഓഫീസിലെ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ വില്ലന് സാധിച്ചത് നേട്ടമായി.

Recommended