ഈ മമ്മൂട്ടി ചിത്രങ്ങളുടെ റീമേക്കില്‍ ദുല്‍ഖർ നായകനാകുമോ? | filmibeat Malayalam

  • 6 years ago
Actor Dulquer Salmaan opens up about his favourite Mammootty movie.

മമ്മൂട്ടിയെപ്പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖർ സല്‍മാനും. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്നുമുണ്ട്. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയുടെ ബിഗ് ബിക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോഴും അതില്‍ ദുല്‍ഖർ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിച്ചത്. എന്നാല്‍ ബിലാലില്‍ ദുല്‍ഖർ ഉണ്ടാകില്ലെന്ന് സംവിധായകൻ അമല്‍ നീരദ് വ്യക്തമാക്കി കഴിഞ്ഞു. ദുല്‍ഖറിന് അവതരിപ്പിക്കാൻ ഇഷ്ടമുള്ള മമ്മൂട്ടി കഥാപാത്രം ഏതായിരിക്കും? ഏഷ്യാവിഷൻ അവാർഡില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവതാരകൻ ദുല്‍ഖറിനോട് ഈ ചോദ്യം ചോദിച്ചത്. വാപ്പച്ചി അവതരിപ്പിച്ച കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുക അത്ര എളുപ്പമല്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.റീമേക്ക് അത്ര എളുപ്പമല്ലെന്ന് പറഞ്ഞെങ്കിലും സാമ്രാജ്യം, ദി കിംഗ് പോലുള്ള സ്‌റ്റൈലിഷ് സിനിമകളോടുള്ള തന്റെ ഇഷ്ടവും ദുല്‍ഖര്‍ തുറന്ന് പറഞ്ഞു. സാമ്രാജ്യത്തിലെ അലക്‌സാണ്ടറും ദി കിംഗിലെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന കളക്ടറും ഇന്നും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന രണ്ട് മാസ് കഥാപാത്രങ്ങളാണ്.

Recommended