അഡാർ ലുക്കില്‍ മമ്മൂക്ക! ഷൂട്ടിങ് പൂർത്തിയായി

  • 6 years ago
Masterpiece Teaser To be Released Today

Mamootty's mass action film Masterpiece his second outing will Rajadhi Raja fame Ajay Vasudev will be releasing on December 21.

കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം പുള്ളിക്കാരൻ സ്റ്റാറാ ആണ്. ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ആരാധകർക്കിടയിലും വലിയ ആരവമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല. പക്ഷേ അതിലൊന്നും കാര്യമില്ല. ഇനിയും ഒരുപാട് ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്. അതിലൊന്നാണ് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ്. ചിത്രത്തിൻറെ ഏതാനും പോസ്റ്ററുകളും ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഏതായാലും ഇപ്പോള്‍ ചിത്രത്തിൻറെ ഷൂട്ടിങ് ഇപ്പോള്‍ പൂർത്തിയായിരിക്കുകയാണ്. ഇനി കാത്തിരിക്കുന്നത് ചിത്രത്തിൻറെ ട്രെയിലർ റിലീസിനായാണ്. ഇന്ന് രാത്രി ഏഴ് മണിക്ക് മാസ്റ്റർപീസിൻറെ ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്.

Recommended