ഇനിയില്ല ഐഎസ്, പ്രഖ്യാപിച്ച് ഇറാൻ | Oneindia Malayalam

  • 7 years ago
Iranian leaders on tuesday declared the end of the territorial hold of the Islamic state.

ലോകത്തെ വിറപ്പിച്ച ഭീകരസംഘടനയായ ഐഎസ് അവസാനിച്ചെന്ന് ഇറാൻ. ഐഎസിൻറെ പതനം പൂർണമായെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ഭീകരതയുടെയും തീവ്രവാദത്തിൻറെയും പര്യായമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻറ് സിറിയ അഥവാ ഐഎസ്. ഐസിസിനെ ഇറാഖില്‍ നിന്ന് നേരത്തെ തുരത്തിയിരുന്നു. മൊസൂളില്‍ നിന്നു പിന്‍മാറിയ സംഘം പിന്നീട് സിറിയയില്‍ മാത്രമായി ഒതുങ്ങി. സിറിയയിലെ റക്ക നഗരം കേന്ദ്രമായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആഴ്ചകളായി ഇവിടെ ശക്തമായ ആക്രമണമാണ് ഇറാന്റെയും സിറിയയുടെയും സൈന്യം നടത്തിയിരുന്നത്. ഐസിസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന ആരോപണം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വരുന്നു. സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ഭീകരരെ രക്ഷപ്പെടാന്‍ അമേരിക്കന്‍ സൈന്യം സഹായിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ സൈന്യത്തിന് പുറമെ ബ്രിട്ടീഷ് സൈന്യവും ഐസിസ് ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Recommended