ബിലാല്‍, തീവ്രം! ഒരാഴ്ച മലയാളസിനിമയില്‍ സംഭവിച്ചത് | filmibeat Malayalam

  • 7 years ago
One Week of Malayalam Film Industry

2017 മലയാളസിനിമയെ സംബന്ധിച്ച് നല്ലൊരാഴ്ച ആയിരുന്നു എന്ന് പറയാം. നിരവധി നല്ല വാർത്തകളാണ് മലയാളസിനിമയില്‍ നിന്ന് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. മമ്മൂട്ടിയുടെ ഹിറ്റ് സിനിമ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു, ഒപ്പം ദുല്‍ഖറിന്റെ തീവ്രം എന്ന സിനിമയ്ക്കും രണ്ടാം ഭാഗം വരികയാണ്.മോഹന്‍ലാലിന് ആന്ധ്രാ സര്‍ക്കാര്‍ കൊടുക്കുന്ന നന്തി അവാര്‍ഡില്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2012 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു തീവ്രം. സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി പുറത്ത് വിട്ട പോസ്റ്ററില്‍ സിനിമയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്.ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച നിമിഷ സജയന്‍ കുഞ്ചാക്കോ ബോബന്റെ നായികയാവാന്‍ പോവുകയാണ്. ദേശീയ പുരസ്‌കാര ജേതാവ് സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്.

Recommended