10 ദിവസം കൊണ്ട് 5.5 ലക്ഷം രൂപയുണ്ടാക്കാം | Oneindia Malayalam

  • 6 years ago
5.5 lakhs in one day.We often get messages like this.Lot of poeple lost money through this type of fraud Investment.

മൊബൈൽ ഫോണിലൂടെ ഇത്തരത്തിലുള്ള മെസേജുകൾ ദിവസവും കിട്ടുന്നു.അതിൽ പലരും പിന്നാലെ പോയി പണവും നഷ്ടമാക്കുന്നു. ഇങ്ങനെയുള്ള കെണികളിൽ ഒരിക്കലും വീഴരുത് .ഇത്തരം കാര്യങ്ങളിൽ ആധികാരികമായി തന്നെ മുന്നറിയിപ്പു നൽകുകയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).വിപണി കൂടുതൽ ഉയരത്തിലേക്കു പോയാൽ തട്ടിപ്പുകാർ ഇനിയും പല രൂപത്തിൽ അവതരിക്കും. ഈ പശ്ചാത്തലത്തിലാണ് സെബി വ്യാപകമായ ബോധവൽക്കരണം നടത്തുന്നത്.ഇതിന്റെ ഭാഗമായി മാധ്യമങ്ങളിൽ വൻതോതിൽ പരസ്യം നൽകുന്നുമുണ്ട്. അതിൽ പറയുന്നത് ഇതാണ്. അപരിചിതരിൽനിന്നു ചോദിക്കാതെ കിട്ടുന്ന എസ്എംഎസ് ഇൻവെസ്റ്റ്മെന്‍റ് ടിപ്സുകളിലൂടെ പ്രയോജനം ലഭിക്കുന്നത്.അവർക്കാണ് നിങ്ങൾക്കല്ല.ഇതേപോലെ തന്നെ മൊബൈൽ ഫോണിലൂടെ പല വ്യാജ ഇൻവെസ്റ്റ്മെന്റ് കോളുകളും വന്നേക്കാം .ഇതിലൂടെ പണം നഷ്ട്ടമായ അനവധി ആൾക്കാരുടെ അനുഭവങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.എവിടെ ഇൻവെസ്റ്റ് ചെയുകയാണെങ്കിലും ആ കമ്പനി സെബിയുടെ അംഗീകാരം ഉണ്ടോ എന്ന് നമ്മൾ പരിശോധിക്കേണ്ടതാണ്.നല്ല നിക്ഷേപത്തിനായി കാത്തിരുന്ന് സുരക്ഷിതമായ സ്ഥലത്തു ഇൻവെസ്റ്റ് ചെയ്യാം.

Recommended