Temple Where nandi Changes Colors

  • 6 years ago
നിറം മാറുന്ന നന്ദി വിഗ്രഹം....!!!!

മലനിരകള്‍ക്ക് ഇടയിലെ തിരുവണ്ണാമലൈയിലെ ക്ഷേത്രം.

പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി പാര്‍വ്വതി ദേവി തപസ്സു ചെയ്തതെന്നു വിശ്വസിക്കുന്നത് തിരുവണ്ണാമലൈയിലാണ്.ഋഷഭേശ്വര്‍ ക്ഷേത്രമാണ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നത്.തിരുവണ്ണാമലയ്ക്ക് സമീപം ചെങ്കം ഊരിലാണ് 200 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ഈക്ഷേത്രം.ശിവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ ഉത്ഭവത്തെ കുറിച്ച് വലിയ അറിവുകളില്ല
വര്‍ഷത്തിലൊരിക്കല്‍ മാത്രം സ്വര്‍ണ നിറമാകുന്ന ഒരു ന്നദി വിഗ്രഹമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത.വിഗ്രഹം സ്വര്‍ണ്ണ നിറമാകുന്നത് കാണാനായി നിരവധി വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമെത്തുന്നു.തമിഴ് കലണ്ടര്‍ അനുസരിച്ച് അവസാന മാസമായ പൈങ്കുനിമാസത്തിലെ മൂന്നാമത്തെ ദിവസമാണ് കറുത്ത നിറത്തിലുള്ള വിഗ്രഹം സ്വര്‍ണ്ണ നിറത്തിലേക്കു മാറുന്നത്. ആ ദിവസം ഇവിടെ സൂര്യന്റെ രശ്മികള്‍ നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്നതുകൊണ്ടാണത്രെ ഇത് സംഭവിക്കുന്നത്.
700 വര്‍ഷത്തോലം പഴക്കമുള്ള പാര്‍ത്ഥ സാരഥി ക്ഷേത്രവും തിരുവണ്ണാമലയെ പ്രശസ്തമാക്കുന്നു
......................
Temple Where nandi Changes Colors

Recommended