മുൻനിര തകർന്ന് ടീം ഇന്ത്യ
  • 6 years ago
India Vs Srilanka 1st Test: Sri Lanka in control against India

ശ്രീലങ്കക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 17 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മഴമൂലം 11.5 ഓവർ മാത്രമാണ് ഇതുവരെ എറിയാനായത്. ഇന്ത്യൻ താരങ്ങളായ കെഎല്‍ രാഹുലും വിരാട് കോലിയും സംപൂജ്യരായപ്പോള്‍ ശിഖർ ധവാൻ എട്ട് റണ്‍സ് മാത്രമെടുത്തും പുറത്തായി. എട്ട് റണ്‍സുമായി പൂജാരയും റണ്‍സൊന്നും എടുക്കാതെ രഹാനെയും ആണ് ക്രിസീല്‍. ശ്രീലങ്കൻ മീഡിയം പേസർ സുരംഗ ലക്കമലാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. രാഹുലിനെ വിക്കറ്റ് കീപ്പർ ഡിക്ക് വല്ലയുടെ കൈകളില്‍ എത്തിച്ച ലക്കമല്‍ ധവാനെ ക്ലീൻ ബൌള്‍ഡ് ആക്കി. കോലിയെ എല്‍ബി വിക്കറ്റില്‍ കുടുക്കുകയും ചെയ്തു. രാഹുൽ (0), ധവാൻ (8), കോലി (0) എന്നിവരാണ് പുറത്തായത്. പൂജാര (8), രഹാനെ (0) എന്നിവർ ക്രീസിലുണ്ട്. മഴമൂലം നാല് മണിക്കൂർ വൈകിയാണ് കൊൽക്കത്തയിൽ ഒന്നാം ടെസ്റ്റ് തുടങ്ങിയത്. അധികം വൈകാതെ മഴ തന്നെ കളി മുടക്കുകയും ചെയ്തു.
Recommended