സൗദി: അറസ്റ്റിലായവരില്‍ പലരും ആശുപത്രിയില്‍ | Oneindia Malayalam

  • 6 years ago
US Officials describe Muhammed Bin Salman crackdown as going against US interests in the region, despite praise from Trump

ഈയടുത്താണ് അഴിമതിയാരോപണങ്ങളുടെ പേരില്‍ രാജകുമാരന്മാരും മന്ത്രിമാരും അടക്കമുള്ള പ്രമുഖരെ സൌദി പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റരാത്രി കൊണ്ട് നടന്ന അറസ്റ്റിൻറെ ഞെട്ടലിലായിരുന്നു അറബ് ലോകം. എന്നാല്‍ വീണ്ടും ഞെട്ടിക്കുന്ന വാർത്തകള്‍ മേഖലയില്‍ നിന്ന് പുറത്തുവരികയാണ്. അറസ്റ്റിലായവർക്കെല്ലാം അതിക്രൂരമായ പീഡനവും മർദനവും ഏല്‍ക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. നില ഗുരുതരമായ 17 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉല്‍പ്പെടെയുള്ള നിരവധി പ്രമുഖരെയാണ് അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തിട്ടുള്ളത്. അഴിമതിയുടെ പേരില്‍ ഇതുവരെ 500 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 11 രാജകുമാരന്‍മാരും നാല് മന്ത്രിമാരും ഉള്‍പ്പെടും. രാജകുടുംബത്തില്‍പ്പെട്ട ഇത്രയും പേരെ അറസ്റ്റ് ചെയ്ത കാര്യം സൗദി അറേബ്യന്‍ ഭരണകൂടവും സ്ഥിരീകരിച്ചതാണ്.

Recommended