പുതപ്പുകൊണ്ട് കൊണ്ടി ധോണിയുടെ ഒളിച്ചോട്ടം | Oneindia Malayalam

  • 6 years ago
Mahendra singh dhoni's wife sakshi posts a video of him. And that video goes viral.

ക്രിക്കറ്റ് മാത്രമല്ല, ഡാൻസും വഴങ്ങുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി തെളിയിച്ചിരുന്നു. സാക്ഷിയെടുത്ത വീഡിയോയില്‍ ബോളിവുഡ് ഗാനത്തിനൊത്ത് ചുവടുവെക്കുന്ന ധോണിയെ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ധോണിയുടെ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.ഇത്തവണ വളരെ രസകരമായ ഒരു വീഡിയോയാണ് എത്തിയിരിക്കുന്നത്. ഭാര്യ സാക്ഷി തന്നെയാണ് ആ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. ലോകം മുഴുവൻ നിരവധി ആരാധകരുണ്ട് ധോണിക്കുണ്ട്. ഈ ആരാധകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ധോണി. ആരാധകരില്‍ നിന്ന് രക്ഷപെടാൻ ധോണി ഒരു വഴികണ്ടുപിടിച്ചിരിക്കുകയാണ്. ഇതിൻറെ വീഡിയോ ആണ് സാക്ഷി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Recommended