കണ്ടുപഠിക്കണം അനുപമ ഐഎഎസിനെ, ഈ അഴിമതിക്കെതിരായ പോരാട്ടത്തെ | Oneindia Malayalam

  • 7 years ago
Meet Tv Anupama, District Collector With A Strong Determination. Her strong report led to the resignation of Thomas Chandy

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമ നല്‍കിയ തെളിവുകള്‍ നിരത്തിയുള്ള അതിസൂക്ഷ്മമായ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ കോടതിയുടെ വിമര്‍ശനങ്ങളുമായിരുന്നു തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്. അനീതികളെയെല്ലാം തനിക്കാവുന്ന രീതിയില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് അവര്‍. മലയാളിയുടെ തീന്‍മേശയില്‍ വിഷം വിളമ്പാന്‍ അനുവദിക്കില്ലെന്നുറപ്പിച്ച അനുപമ വമ്പന്‍മാരായ നിറപറക്കെതിരെ നടപടി എടുത്താണ് ശ്രദ്ധ നേടിയത്. കീടനാശിനികളടങ്ങിയ പച്ചക്കറി വില്‍ക്കുന്നതിനെതിരെ ഫുഡ് സേഫ്റ്റി കമ്മീഷണറായിരിക്കെ തുടങ്ങിയ നടപടി പിന്നീട് വിഷാംശം നിറഞ്ഞ കറി പൌഡറുകളിലേക്കും വമ്പന്‍മാരായ നിറപറയിലേക്കും എത്തുകയായിരുന്നു. പിന്നീട് സാമൂഹ്യക്ഷേമ വകുപ്പില്‍ സേവനമനുഷ്ചിച്ച അനുപമ അവിടെയും തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആലപ്പുഴ ജില്ലാ കളക്ടറായി സേവമനുഷ്ടിക്കുന്നതിനിടെയാണ് തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ടിവി അനുപമയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് കളക്ടറുടെ അന്വേഷണത്തില്‍ വ്യക്തമായി.

Recommended