മികച്ച സഹനടനുള്ള പുരസ്കാരം മോഹന്‍ലാലിന് | filmibeat Malayalam

  • 7 years ago
Mohanlal wins best supporting actor award for Janatha Garage!

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച സഹനടനുള്ള പുരസ്കാരം മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്. ജനതാഗാരേജിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്കാരം ലഭിച്ചത്. ഇതാദ്യമായിട്ടാണ് ഒരു മലയാള നടന്‍ ആന്ധ്ര സര്‍ക്കാരിന്‍റെ നന്തി പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ജനതാഗാരേജില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച നടന്‍, സഹനടന്‍ എന്നീ പുരസ്കാരങ്ങളടക്കം ആറ് അവാര്‍ഡുകളാണ് ജനതാ ഗാരേജിന് ലഭിച്ചത്. തെലുങ്ക് സിനിമയുടെ ചരിത്രത്തിലെ മികച്ച ഓപ്പണിങ്ങ് കളക്ഷനുകളില്‍ ഒന്നാണ് ഈ സിനിമ സ്വന്തമാക്കിയത്. ആദ്യ ദിനത്തില്‍ 41 കോടി സ്വനതമാക്കിയ ചിത്രം 100 കോടി പിന്നിട്ടിരുന്നു. മൂന്ന് വര്‍ഷത്തെ പുരസ്കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം തലസ്ഥനാത്തിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തെ പുരസ്‌കാരം ഒരുമിച്ച് പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 64 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്.

Recommended