2018 ലോകകപ്പ്; ഹോളണ്ടിന് പിന്നാലെ ഇറ്റലിയും പുറത്ത് | Oneindia Malayalam
  • 6 years ago
Italy fails to qualify for World Cup for first time since 1958

2018 ലോകകപ്പിന് വേണ്ടി കാത്തിരിക്കുന്ന ഫുട്ബോള്‍‌ ആരാധകര്‍ക്കിതാ ഒരു ദുഃഖ വാര്‍ത്ത. മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലി ലോകകപ്പില്‍ നിന്നും പുറത്തായി. അറുപത് വര്‍ഷത്തിനുശേഷമാണ് ഇതിഹാസങ്ങള്‍ ഏറെ പിറന്ന അസൂറികളില്ലാത്ത ഒരു ലോകകപ്പിന് പന്തുരുളാന്‍ പോകുന്നത്. ആദ്യ പാദത്തില്‍ സ്വീഡനോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയിരുന്ന ഇറ്റലി മിലാനില്‍ നടന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ലോകകപ്പില്‍ നിന്നും പുറത്തായത്. ഇറ്റലി പുറത്തായതോടെ സാക്ഷാൽ ജിയാൻലൂജി ബഫൺ ഉൾപ്പെടെയുള്ള താരങ്ങളുടെ രാജ്യാന്തര കരിയറിനും അവസാനമായി. കരഞ്ഞുകൊണ്ട് കളംവിട്ട ബഫണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 1934, 38, 82, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ചാമ്പ്യന്മാരായത്. 1970ലും 94ലും റണ്ണറപ്പുകളായി. ഹോളണ്ട് പുറത്തായതിന്‍റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പാണ് ഇറ്റലിയും പുറത്തായിരിക്കുന്നത്.
Recommended