മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം കാണാന്‍ തയ്യാറായിക്കോ | filmibeat Malayalam

  • 7 years ago
K Madhu's fifth movie on the sleuth CBI Sethuramaiyer was first announced almost four years ago. While every year, there are rumours that the team will start shooting soon.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ നിര്‍മ്മിച്ച കുറ്റാന്വേഷണ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. നാല് ഭാഗങ്ങളിലായി നിര്‍മ്മിച്ച സിനിമയ്ക്ക് അഞ്ചാം ഭാഗം കൂടി വരുന്നതായി നേരത്തേ തന്നെ റിപ്പോര്‍‌ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി മറ്റ് സിനിമകളുടെ തിരക്കുകളിലാണെങ്കിലും സിബിഐ സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെയുണ്ടാവുമെന്നാണ് അണിയറയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മമ്മൂട്ടിയെ അതിന് വേണ്ടി സമീപിച്ചിരുന്നതായും സംവിധായകന്‍ കെ മധു പറയുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച സിനിമയായിരുന്നു സിബിഐ സീരിയസില്‍ നിര്‍മ്മിച്ച സിനിമകള്‍. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളായിരുന്നു അവയെല്ലാം. കെ മധുവിന്റെ സംവിധാനത്തില്‍ 1988 ലായിരുന്നു ആദ്യമായി 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന നിര്‍മ്മിച്ചിരുന്നത്. സിനിമ വിജയിച്ചതോട് കൂടി മൂന്ന് ഭാഗങ്ങള്‍ കൂടി വന്നു. അവയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

Recommended