കേരളത്തിലേക്ക് ഐപിഎല്‍?

  • 6 years ago
Kerala Eyes On IPL Matches

After the Third T20 between India and New Zeakad, the drainage system at the Greenfield stadium in Thiruvananthapuram was praised by both Virat Kohli and Kane Williamson.

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനം നടന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. മഴ വില്ലനായെത്തിയെങ്കിലും കളിക്കായി കാണികള്‍ അവസാനനിമിഷം വരെ സ്റ്റേഡിയത്തില്‍ കാത്തിരുന്നു. സ്റ്റേഡിയവും ആരാധകരും ഗംഭീരമായതോടെ തിരുവനന്തപുരം സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്ടട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. ഫ്രാഞ്ചൈസിമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മനോഹരമായ സ്‌റ്റേഡിയവും ഡ്രൈനേജ് സിസ്റ്റവും മൈതാനത്തിനുണ്ട്. മത്സരങ്ങള്‍ നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മഴ മൂലം എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തോല്‍പ്പിച്ചത്.

Recommended