ആറാം തമ്പുരാൻ: ഷാജി കൈലാസിന് മോഹൻലാല്‍ നല്‍കിയ വെല്ലുവിളി | filmibeat Malayalam

  • 7 years ago
Shaji Kailas shares his experience with Mohanlal during the shooting of Aram Thampuran.

മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചെത്തിയ ചിത്രമാണ് വില്ലൻ. സമ്മിശ്രപ്രതികരണവുമായി ചിത്രം തിയറ്ററുകളില്‍ പ്രദർശനം തുടകരുകയാണ്്. ഒട്ടേറെപ്പേർ ചിത്രം കണ്ട് പ്രതികരണവുമായി എത്തിയിട്ടുണ്ട്. ചിത്രം കണ്ട സംവിധായകൻ ഷാജി കൈലാസും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാല്‍ എന്ന അഭിനയപ്രതിഭയെയും വില്ലനെയും വാനോളം പുകഴ്ത്തിയാണ് ഷാജി കൈലാസിൻറെ പോസ്റ്റ്. പൂർണത എന്ന വാക്കിന് ഉത്തമ ഉദാഹരമാണ് മോഹൻലാല്‍ എന്നാണ് സംവിധായകൻ പറയുന്നത്. അതിന്റെ മഹത്തായ ഉദാഹരണമാണ് വില്ലനിലെ മാത്യു മാഞ്ഞൂരാന്‍. പകരം വെക്കാനില്ലാത്ത ആ പ്രകടനം കണ്ടപ്പോഴാണ് മോഹന്‍ലാലിനോടൊപ്പം ആദ്യമായി ഒരുമിച്ച ആറാം തമ്പുരാനിലെ അനുഭവങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നത്.
ആറാം തമ്പുരാൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയില്‍ നടന്ന അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പോസ്റ്റിലൂടെ പങ്കുവെക്കുന്നു.

Recommended