'കമല്‍ ഹാസനൊപ്പം', വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

  • 7 years ago
Pinarayi Vijayan's FB Post Supporting Kamal Haasan
നടൻ കമലഹാസന് പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്ന് പിണറായി വിജയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു. മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും പിണറായി വിജയൻ‌ അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഹിന്ദുത്വത്തെ അദിക്ഷേപിച്ച് സംസാരിച്ച കമൽ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദു മഹഗാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർ‌മ്മ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഹിന്ദുത്വത്തെ അധിക്ഷേപിച്ച് സംസാരിക്കുന്ന ഒരാൾക്കും ഈ മണ്ണിൽ ജീവിക്കാൻ അവകാശമില്ല. മരണമാണ് അവർക്കുള്ള മറുപടിയെന്നും അശോക് ശർമ്മ പറഞ്ഞു.

Recommended